 യുവമോർച്ച നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ അനുമോദിക്കുന്നു.
യുവമോർച്ച നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ അനുമോദിക്കുന്നു.
തൃപ്രയാർ: യുവമോർച്ച നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്ക് അനുമോദനവും, കരിയർ ഗൈഡൻസ് ക്ലാസും നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കരിയർ ഇൻസ്റ്റിറ്റ്യൂട്ട് ഇൻസ്‌ട്രക്ടർ ടി. രാജേഷ് ക്ലാസ് നയിച്ചു. യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം
സെന്തിൽ നാട്ടിക അദ്ധ്യക്ഷനായി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ് മാസ്റ്റർ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈൻ നെടിയിരുപ്പിൽ, സർജ്ജു തൊയക്കാവ്, ലോചനൻ അമ്പാട്ട്, ഇ.പി. ഝാൻസി എന്നിവർ സംസാരിച്ചു. മനേഷ് നളൻ, ആശിഷ് കേളംകണ്ടം, ഗോകുൽ കരിപ്പിള്ളി, റിനി കൃഷ്ണപ്രസാദ്, നിഷ പ്രവീൺ, ഭഗിനി സുനിൽ എന്നിവർ നേതൃത്വം നൽകി.