chandhaശ്രീനാരായണപുരം പഞ്ചായത്ത് ഞാറ്റുവേല ചന്തയിൽ പച്ചക്കറിത്തൈകളുടെ വിൽപ്പന പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്ത് കാർഷിക മേഖലയിൽ കൂടുതൽ ഉത്പാദനം ലക്ഷ്യമിട്ട് കൃഷിഭവനും ഇക്കോ ഷോപ്പുമായി സഹകരിച്ച് ആരംഭിച്ച ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. ശാന്തിപുരം ഇക്കോ ഷോപ്പിലാണ് മഹോത്സവത്തിന്റെ ഭാഗമായി വിവിധയിനം തൈകളുടെ വിപണനവും പ്രദർശനവും ആരംഭിച്ചിട്ടുള്ളത്.

പച്ചക്കറിത്തൈകൾ, തെങ്ങിൻ തൈകൾ, വിത്ത്, വളം തുടങ്ങിയവയുടെ വിൽപ്പനയും ചന്തയിൽ നടക്കുന്നുണ്ട്. വികസനകാര്യ ചെയർമാൻ കെ.ഐ. അയൂബ് അദ്ധ്യക്ഷനായി. ക്ഷേമകാര്യ ചെയർമാൻ മിനി പ്രദീപ്, വാർഡ് മെമ്പർ പി.എ. ഇബ്രാഹിംകുട്ടി, സി.ഡി.എസ് ചെയർപേഴ്‌സൺ ആമിന അൻവർ, കൃഷി ഓഫീസർ അനുജ, ഡോ. സുശീല സ്റ്റീഫൻ, എ.പി. ജയരത്‌നം, പി.ആർ. ഗോപിനാഥൻ, കെ.ഡി. രാജൻ, ലത തുടങ്ങിയവർ പങ്കെടുത്തു.