കൊടുങ്ങല്ലൂർ: മനുഷ്യാവകാശ പ്രവർത്തകരായ തീസ്ത സെതൽവാദിനെയും, ആർ.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തതിൽ പുരോഗമന കലാ സാഹിത്യ സംഘം കൊടുങ്ങല്ലൂർ മേഖലാ കൺവെൻഷൻ പ്രതിഷേധിച്ചു. സാംസ്‌കാരിക പ്രവർത്തകൻ ജയചന്ദ്രൻ നെരുവമ്പ്രം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അഡ്വ. എം. ബിജുകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡോ. വിനയകുമാർ, മേഖലാ സെക്രട്ടറി സി.എ. നസീർ, യു.കെ. സുരേഷ് കുമാർ, ടി.എ. ഇക്ബാൽ, ആർ.കെ. ബേബി, സുധീഷ് അമ്മവീട്, എം.എസ്. മോഹൻദാസ്, അജിത് കുമാർ, എൻ.എ.എം. അഷറഫ്, ഉണ്ണി പിക്കാസോ, പി.എ. മുഹമ്മദ് സിദ്ദിഖ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ടി.എ. ഇക്ബാൽ (പ്രസിഡന്റ്), സി.എ. നസീർ (സെക്രട്ടറി), ആർ.കെ. ബേബി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.