കയ്പമംഗലം: ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നിയമസഭയിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ സബ്മിഷൻ. നാല് കിലോമീറ്ററോളം വരുന്ന ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിന്റെ 650 മീറ്റർ ദൂരം നാളുകളായി തകർന്നു കിടക്കുകയാണ്. ഇതിന്റെ റീ ടാറിംഗ് പ്രവൃത്തി ചെയ്യുന്നതിനുള്ള ഭരണാനുമതിയും, സാങ്കേതിക അനുമതിയും, ടെൻഡർ നടപടികളും നേരത്തെ പൂർത്തീകരിച്ചതാണ്. കിഫ്ബി പദ്ധതിപ്രകാരം ഈ റോഡിലൂടെ കുടിവെള്ള പൈപ്പ് ലൈൻ മാറ്റുന്ന പദ്ധതിയാണ് നടപ്പിലാക്കാനുള്ളത്. നിലവിലുള്ള പൈപ്പ് ലൈൻ ഇടയ്ക്കിടെ തകരുന്നതിനാൽ റോഡ് കുഴിക്കേണ്ട സാഹചര്യവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ബി.എം ആൻഡ് ബി.സി ടാറിംഗിന് പകരം പുനഃസ്ഥാപിക്കാൻ കഴിയുന്ന ടൈൽ വിളിക്കണമെന്നാണ് സബ്മിഷനിൽ പറയുന്നത്.