sangee

തിരുവില്വാമല: ഐവർമഠം മാധവ വാരിയർ മെമ്മോറിയൽ ട്രസ്റ്റിന്റെ 2022ലെ മാധവപ്രിയ പുരസ്‌കാരം പ്രഖ്യാപിച്ചു. നർത്തകിയും കലാമണ്ഡലം നൃത്ത വിഭാഗം മേധാവിയുമായ സംഗീത പ്രസാദാണ് ഈ വർഷത്തെ പുരസ്‌കാര ജേതാവ്. 15,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രസമുച്ചയം പുനരുദ്ധാരകനും ട്രസ്റ്റിയുമായിരുന്ന ദിവംഗതനായ പി.വി.മാധവ വാരിയരുടെ സ്മരണയിൽ നൽകുന്ന മാധവപ്രിയ പുരസ്‌കാരം അദ്ദേഹത്തിന്റെ അനുസ്മരണദിനമായ ആഗസ്റ്റ് 27ന് മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ, സംഗീത പ്രസാദിന് സമർപ്പിക്കും. ട്രസ്റ്റിന്റെ വാർഷിക സഹായവിതരണവും നടക്കും.