
ചാലക്കുടി: ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിൽ സെലക്ഷൻ ലഭിച്ച കുണ്ടുകുഴിപ്പാടം എസ്.എൻ.യു.പി സ്‌കൂളിലെ ഏഴ് വിദ്യാർത്ഥികളെയും പരിശീലകൻ സി.ബി.സജീഷിനേയും അനുമോദിച്ചു. അനുമോദന സമ്മേളനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവീസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ സ്റ്റാർലി തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. കോടശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീമ ബെന്നി മുഖ്യാതിഥിയായി. ബ്‌ളോക്ക് പഞ്ചായത്ത് അംഗം അഡ്വ.ലിജോ ജോൺ, പഞ്ചായത്തംഗം ആശാ രാകേഷ്, സ്‌കൂൾ ക്ഷേത്രസമിതി പ്രസിഡന്റ് ടി.കെ. മനോഹരൻ, ഹെഡ്മിസ്ട്രസ് ഗീത എൻ.ഗോപിനാഥ്, എസ്.ഡി.സി ചെയർമാൻ പി.സി.മനോജ്, എസ്.എസ്.ജി പ്രസിഡന്റ് സുഭാഷിണി സുധാകരൻ, വി.വി.വിനി, എൻ.സി.പ്രേംചന്ദ് എന്നിവർ പ്രസംഗിച്ചു.