1
ചേർപ്പ് സെന്ററിൽ വിദ്യാർത്ഥിയായ അദ്വൈതിനെ കടിച്ച നായയെ അനിമൽ സ്ക്വാഡ് പ്രവർത്തകർ പിടികൂടിയപ്പോൾ.

തൃശൂർ: ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. തെരുവുനായ വന്ധ്യംകരണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതിന് യോഗം തീരുമാനിച്ചു. ജില്ലയിലെ നിലവിലുള്ള സെന്ററുകൾ ഉപയോഗപ്പെടുത്തി വന്ധ്യംകരണ പ്രവർത്തനങ്ങൾ നടത്തും.

ഇതുകൂടാതെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള അഞ്ച് സെന്ററുകൾ രണ്ട് മാസത്തിനുള്ളിൽ പൂർണ സജ്ജമാക്കാനും തീരുമാനമായി. 15000 തെരുവുനായ്ക്കളെയാണ് ജില്ലയിൽ അടിയന്തരമായി വന്ധ്യംകരണം നടത്തേണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു.

കളക്ടർ ഹരിത വി. കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത, ആസൂത്രണ സമിതി സർക്കാർ നോമിനി ഡോ. എം.എൻ. സുധാകരൻ, തദ്ദേശസ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സൂരജ, വകുപ്പ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ചേ​ർ​പ്പ്:​ ​സെ​ന്റ​റി​ലൂ​ടെ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​സ്‌​കൂ​ളി​ലേ​ക്ക് ​പോ​കു​ക​യാ​യി​രു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക്ക് ​നേ​രെ​ ​തെ​രു​വ് ​നാ​യ​യു​ടെ​ ​ആ​ക്ര​മ​ണം.​ ​ചേ​ർ​പ്പ് ​പെ​രു​മ്പി​ള്ളി​ശേ​രി​ ​ചി​റ​യ്ക്ക​ൽ​ ​വീ​ട്ടി​ൽ​ ​ജ​യ​ച​ന്ദ്ര​ന്റെ​ ​മ​ക​ൻ​ ​അ​ദ്വൈ​തി​ന്(15​)​ ​ആ​ണ് ​നാ​യ​യു​ടെ​ ​ക​ടി​യേ​റ്റ​ത്.​ ​കാ​ലി​ൽ​ ​ക​ടി​യേ​റ്റ​ ​അ​ദ്വൈ​ത്,​ ​ചേ​ർ​പ്പ് ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​യി​ലെ​ ​പ്രാ​ഥ​മി​ക​ ​ശു​ശ്രൂ​ഷ​ക​ൾ​ക്ക് ​ശേ​ഷം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലും​ ​ചി​കി​ത്സ​ ​തേ​ടി.
ചേ​ർ​പ്പ് ​സി.​എ​ൻ.​എ​ൻ.​ ​ബോ​യ്‌​സ് ​ഹൈ​സ്കൂ​ളി​ലെ​ ​പ​ത്താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​അ​ദ്വൈ​ത് ​സ്കൂ​ളി​ൽ​ ​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ​നാ​യ​യു​ടെ​ ​ക​ടി​യേ​റ്റ​ത്.​ ​ചേ​ർ​പ്പ് ​ച​ന്ത​യ്ക്കു​ള്ളി​ൽ​ ​നി​ന്ന് ​ഓ​ടി​വ​ന്ന​ ​നാ​യ​ ​കു​ട്ടി​യു​ടെ​ ​കാ​ലി​ൽ​ ​മു​ട്ടി​ന് ​താ​ഴെ​ ​ക​ടി​ച്ചു​കീ​റി​യ​ത്.
തു​ട​ർ​ന്ന് ​ത​ളി​ക്കു​ള​ത്ത് ​നി​ന്നെ​ത്തി​യ​ ​അ​നി​മ​ൽ​ ​സ്ക്വാ​ഡ് ​ച​ന്ത​യ്ക്ക​ക​ത്ത് ​നി​ന്ന് ​അ​ദ്വൈ​തി​നെ​ ​ക​ടി​ച്ച​ ​നാ​യ​യെ​യും​ ​മ​റ്റ് ​മൂ​ന്ന് ​നാ​യ്ക്ക​ളെ​യും​ ​പി​ടി​കൂ​ടി.​ ​ഇ​വ​യെ​ ​ചേ​ർ​പ്പ് ​മൃ​ഗാ​ശു​പ​ത്രി​യി​ലെ​ ​സം​ര​ക്ഷ​ണ​ ​കൂ​ട്ടി​ൽ​ ​അ​ട​ച്ചു.​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗം​ ​സി​നി​ ​പ്ര​ദീ​പ് ​സ്ഥ​ല​ത്തെ​ത്തി​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കീ​ക​രി​ച്ചു.
ചേ​ർ​പ്പ് ​പ​ഞ്ചാ​യ​ത്ത് ​മേ​ഖ​ല​യി​ൽ​ ​തെ​രു​വ് ​നാ​യ് ​ശ​ല്യം​ ​വ​ർ​ദ്ധി​ച്ച​താ​യി​ ​നാ​ട്ടു​കാ​ർ​ ​കു​റ്റ​പ്പെ​ടു​ത്തു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ​നം​കു​ളം​ ​പ്ര​ദേ​ശ​ത്തും​ ​തെ​രു​വ് ​നാ​യ​ ​വീ​ട്ട​മ്മ​യ​ട​ക്കം​ ​നി​ര​വ​ധി​ ​പേ​രെ​ ​അ​ക്ര​മി​ച്ചി​രു​ന്നു.