1
വി​ജ​ന​ത​യി​ൽ​... ​ബഫർ സോണിൽ ​നി​ന്നും​ ​ജ​ന​വാ​സ​ ​കേ​ന്ദ്ര​ങ്ങ​ളെ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​കേ​ന്ദ്ര​സർക്കാർ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​എ​ൽ.​ഡി.​എ​ഫ് ​ആ​ഹ്വാ​നം​ ​ചെ​യ്ത​ ​മ​ല​യോ​ര​ ​ഹ​ർ​ത്താ​ലി​നെ​ ​തു​ട​ർ​ന്ന് ​വി​ജ​യ​മാ​യ​ ​പ​ട്ടി​ക്കാ​ട് ​സെ​ന്റ​ർ​.

തൃശൂർ: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ ഉത്തരവിനെതിരെ ജില്ലയിലെ 11 വില്ലേജുകളിൽ എൽ.ഡി.എഫ് ആഹ്വാനം ചെയ്ത മലയോര ഹർത്താൽ പൂർണം. പീച്ചി, ചിമ്മിനി, വാഴാനി വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വൈകിട്ട് ആറുവരെയായിരുന്നു ഹർത്താൽ.

രാവിലെ പട്ടിക്കാട് സെന്ററിൽ എൽ.ഡി.എഫ് പ്രവർത്തകർ പ്രകടനവും പൊതുയോഗവും നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂർ വില്ലേജുകളിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു.

പൊതു ഗതാഗതവും തടസ്സപ്പെട്ടു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്.