
ചാലക്കുടി: കനത്ത മഴയിൽ മരം വീണ് കൊരട്ടി പൊലീസ് സ്റ്റേഷന്റെ പഴയ ക്വാർട്ടേഴ്‌സ് കെട്ടിടം ഭാഗികമായി തകർന്നു. കെട്ടിടത്തിന്റെ പിൻഭാഗത്തെ ഷെഡ്ഡും തൊട്ടടുത്ത ചിമ്മിനിയുമാണ് തകർന്നത്. ഇലക്ട്രിക് ലൈനിൽ വീണതിനാൽ മണിക്കൂറുകളോളം സ്‌റ്റേഷനിൽ വൈദ്യുതി ബന്ധവും നിലച്ചു.
നിലവിൽ ഉദ്യോഗസ്ഥർ വിശ്രമിക്കുന്നതിനാണ് ഈ കെട്ടിടം ഉപയോഗിക്കുന്നത്. വൈഗൈ ത്രെഡ്‌സ് കമ്പനി പറമ്പിനോട് ചേർന്നുള്ള മരമാണ് വീണത്. കമ്പനി പറമ്പിലും ഇത്തരം നിരവധി മരങ്ങൾ നിൽക്കുന്നുണ്ട്. പ്രവർത്തനം നിലച്ച് വർഷങ്ങളായ വൈഗൈ ത്രെഡ്‌സ് കമ്പനിയുടെ ഭൂമി കൈമാറുന്നത് സംബന്ധിച്ച കേസ് കർണ്ണാടക കോടതിയിൽ നടക്കുന്നുണ്ട്. ഇക്കാരണത്താൽ പറമ്പിലെ മരം മുറിക്കുന്നതിന് ആർക്കും അധികാരവുമില്ല. മുൻപും മരങ്ങൾ വീണ് പൊലീസ് ക്വാർട്ടേഴ്‌സിന് കേടുപാടുണ്ടായിട്ടുണ്ട്.