
ചിറയിൻകീഴ്: നരേന്ദ്രമോദിയുടെ ഭരണക്കൂട ഭീകരതക്കെതിരെ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സമരം കെ.പി.സി.സി അംഗം കിളിമാനൂർ സുദർശനൻ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.വിശ്വനാഥൻ നായരുടെ നേതൃത്വത്തിൽ നടന്ന ധർണയിൽ എം.ജെ. ആനന്ദ്, അനൂപ്. അഡ്വ.രാജേഷ് ബി.നായർ. ബിജു കിഴുവിലം, ജോഷി ഭായ്, സുജിത്ത് സരിൻ തുടങ്ങിയവർ പങ്കെടുത്തു.