coir-inauguration

ചിറയിൻകീഴ്: ട്രാവൻകൂർ കയർ തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു ) 48-ാമത് ജില്ലാ വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരണ യോഗം കേരളകയർ വർക്കേഴ്സ് സെന്റർ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കയർ സെന്റർ അംഗം ജി.വ്യാസൻ അദ്ധ്യക്ഷത വഹിച്ചു. സുശോഭനൻ, വി.വിജയകുമാർ, പി.മണികണ്ഠൻ, സി.രവീന്ദ്രൻ, വി ശശി, വി.അശോകൻ, സി.എസ്. അജയകുമാർ, ബി.സതീശൻ, സാംബൻ, എം.ബിനു, ബീജസുരേഷ് തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി ചെയർമാനും പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.രവീന്ദ്രൻ ജനറൽ കൺവീനറുമായി 101 അംഗ ജനറൽകമ്മറ്റി രൂപീകരിച്ചു. 8,9,10 തീയതികളിൽ മണമ്പൂർ പഞ്ചായത്തിലെ കവലയൂരിലാണ് സമ്മേളനം നടക്കുന്നത്. കെ.ശിശു ബാലന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് സമ്മേളന നഗരിയിലേയ്ക്കുള്ള കൊടിമരം കൊണ്ടു പോകും. കേരള കയർ വർക്കേഴ്സ് സെന്റർ അംഗങ്ങളായ പി.മണികണ്ഠൻ ക്യാപ്റ്റനായും ജി.വ്യാസൻ മാനേജരുമായിട്ടുള്ള കൊടിമര ജാഥ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗവും യൂണിയൻ ജില്ലാ പ്രസിഡന്റുമായ ആർ.സുഭാഷ് ഉദ്ഘാടനം ചെയ്യും. കയർ സെന്റർ നേതാവ് എം.വി.കനകദാസ് കൊടിമരം ജാഥാ ക്യാപ്റ്റന് കൈമാറും.