
വിതുര:വിതുര ഗവൺമെന്റ് വോക്കേണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു.എസ്.പി.സിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി നടന്ന അവധിക്കാല ക്യാമ്പിന്റെ ഭാഗമായാണ് കുട്ടികളുടെ ഫീൽഡ് സന്ദർശനം സംഘടിപ്പിച്ചത്.
സീനിയർ സയന്റിസ്റ്റ് ഡോക്ടർ മാത്യു ഡാനാണ് പഠനയാത്രയ്ക്ക് അവസരം ഒരുക്കിയത്.
വിവിധ വിഷയങ്ങളിൽ ഡോക്ടർ അബ്‌ദുൽ ജബ്ബാർ, ഡോക്ടർ രാധിക,സലീം,ഹർഷ തുടങ്ങിയവർ ക്ലാസെടുത്തു.എസ്.പി.സി.ഉദ്യോഗസ്ഥരായ അൻവർ കെ, അൻസാറുദ്ധീൻ,പ്രിയ നായർ,അഞ്ചു എന്നിവർ നേതൃത്വം നൽകി.