
അശ്വതി : അനാവശ്യ ചെലവുകൾ ഉണ്ടാകും. ആഗ്രഹിച്ചുവരുന്ന കാര്യം നിറവേറ്റും. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഒാടിനടക്കും. പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം ഉണ്ടാകും.
ഭരണി : ഭഗീരഥപ്രയത്നം നടത്തി ഉദ്ദേശിച്ച കാര്യം നടത്തും. നവീന വസ്ത്രാഭരണലബ്ധി. പുണ്യദേവാലയദർശനം, ഇഷ്ടജന സഹവാസം, സത്സംഗം, ഗുരുജനപ്രീതി.
കാർത്തിക : കാണാതെ പോയ സാമഗ്രികൾ അത്ഭുതകരമായി തിരികെ ലഭിക്കും. വഴിപാടുകൾക്കും ഒൗഷധങ്ങൾക്കുമായി നല്ല തുക ചെലവാക്കും. പ്രദർശനശാലകളിൽ നിന്ന് ഗൃഹോപകരണങ്ങൾ വാങ്ങും.
രോഹിണി : രോഗാവസ്ഥയിൽനിന്നും മോചനം ഉണ്ടാകും. പ്രഗൽഭരുടെ കലാപരിപാടികൾ കണ്ടാസ്വദിക്കും. വിരുന്നുകാരിൽനിന്ന് ശല്യങ്ങൾ അനുഭവപ്പെടും. മൃഗങ്ങളിൽ നിന്ന് ശല്യമുണ്ടാകും.
മകയിരം : മഹാന്മാരെ പരിചയപ്പെടുവാനിടവരും. വാക്ക് പാലിക്കാൻ വളരെയധികം വിഷമിക്കും. വിദേശ യാത്രയ്ക്കുള്ള അനുമതി ലഭിക്കും. സത്സംഗം, കുടുംബ സംഗമം എന്നിവയിൽ പങ്കെടുക്കും.
തിരുവാതിര : തിമിര ശസ്ത്രക്രിയ നീട്ടിവയ്ക്കും. ദിനചര്യയിൽ കാര്യമായ വ്യതിയാനമുണ്ടാകും. യന്ത്രത്തകരാറുമൂലം ധനനഷ്ടവും സമയനഷ്ടവും ഉണ്ടാകും.
പുണർതം : പുണ്യക്ഷേത്രങ്ങൾ സന്ദർശിച്ച് മനസായൂജ്യമനുഭവപ്പെടും. വളരെക്കാലമായി സന്താനസൗഭാഗ്യം പ്രതീക്ഷിക്കുന്ന ദമ്പതികൾക്ക് അതിനുള്ള ലക്ഷണം അനുഭവപ്പെടും.
പൂയം : പൂർണ വിശ്രമം ആവശ്യമായിവരാനിടയുണ്ട്. സ്നേഹബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടുവാൻ സാദ്ധ്യത. സാമ്പത്തിക ഞെരുക്കം. വാടകയിൽ നിന്നു ലഭിക്കുന്ന വരുമാനം കുറയും.
ആയില്യം : ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ആലോചിച്ച് മനസ് വിഷമിക്കും. വിദേശ നിർമ്മിത വസ്തുക്കൾ പാരിതോഷികമായി ലഭിക്കും. അന്ധവിശ്വാസങ്ങൾക്കടിമപ്പെടും.
മകം: മതപരമായ ചടങ്ങുകളിൽ സംബന്ധിക്കും. ഉപരിപഠന സാദ്ധ്യതകൾ തെളിഞ്ഞുവരും. അന്യദേശവാസം പ്രതീക്ഷിക്കാം.
പൂരം: പൂജാദികാര്യങ്ങൾക്കായി നല്ല തുക ചെലവഴിക്കും. തൊട്ടതെല്ലാം പൊന്നായി മാറുന്ന അവസ്ഥ സംജാതമാകും. ആശുപത്രിവാസം വേണ്ടിവരും.
ഉത്രം: ഉന്നത വ്യക്തികളെ പരിചയപ്പെടും. ഭാവിയിൽ അത് ഗുണം ചെയ്യും. ഗ്രന്ഥരചന നടത്തും. ശത്രുത വർദ്ധിക്കും.
അത്തം: അപകടങ്ങളിൽ നിന്ന് അത്ഭുതകരമാംവിധം രക്ഷപ്പെടും. സദാചാര വിരുദ്ധ ജീവിതം നയിക്കേണ്ട സന്ദർഭങ്ങളിൽ നിന്നും പ്രത്യുത്പന്ന മതിത്വം കൊണ്ട് രക്ഷപ്പെടും. വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം.
ചിത്തിര: ചിതലിൽ നിന്ന് ശല്യം. സ്നേഹബന്ധങ്ങൾക്ക് ഉലച്ചിൽ. സ്വർണാഭരണങ്ങൾ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ വയ്ക്കുന്നത് സൂക്ഷിച്ചുവേണം.
ചോതി: ചോരഭയം, മൃഷ്ടാന്ന ഭോജനം. പുതിയ കൂട്ടുകെട്ട് ഗുണാനുഭവമുണ്ടാക്കും. രോഗവിമുക്തി, നവീന വസ്തു വാഹന ലബ്ധി, ഉൗഹക്കച്ചവടത്തിൽ അമിതലാഭം.
വിശാഖം: വിശാലമായ മുറികളോടുള്ള ഭവനം നിർമ്മിക്കാൻ തുടങ്ങും. വിനോദസഞ്ചാരം നടത്തും. സ്വയം ചികിത്സമൂലം ആരോഗ്യം തകരാനിടവരും. സന്താനങ്ങൾ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും.
അനിഴം: അനിയന്ത്രിതമായി പ്രമേഹം വർദ്ധിക്കാനിടയുണ്ട്. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചെന്ന് ചാടാനിടയുണ്ട്. ഉദ്യോഗത്തിൽ കയറ്റവും ഇഷ്ടസ്ഥലത്തേക്ക് മാറ്റവും ലഭിക്കും.
തൃക്കേട്ട: തൃണവൽക്കരിച്ചു തള്ളുന്ന സ്വഭാവം മാറ്റിയെടുക്കുന്നത് നന്നായിരിക്കും. അമിത രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയ്ക്ക് സാദ്ധ്യതയുള്ളതിനാൽ വൈദ്യോപദേശം തേടണം. അകാരണമായ പരിഭവം കുറയ്ക്കാൻ ശ്രമിക്കണം.
മൂലം: മൂല്യം നിശ്ചയിക്കാനായി വിദഗ്ദ്ധരുമായി ആലോചിക്കും. സ്വന്തപ്പെട്ടവരിൽ നിന്നുതന്നെ ചതി കിട്ടാൻ സാദ്ധ്യതയേറെയാണ്. മുടികൊഴിച്ചിൽ, ഗർഭഛിദ്രം മുതലായവ സ്ത്രീകൾക്കുണ്ടാകാനിടയുണ്ട്.
പൂരാടം: പൂർവിക സ്ഥലം വിൽക്കാനുള്ള ശ്രമം ആരംഭിക്കും. സാഹസിക പ്രവർത്തനങ്ങളിലേർപ്പെടും. സൗന്ദര്യവർദ്ധക സാമഗ്രികൾക്കായി നല്ല തുക ചെലവഴിക്കും. മത്സരപരീക്ഷകളിൽ ഉന്നത വിജയം.
ഉത്രാടം: ഉത്തരവാദിത്വം വർദ്ധിക്കും. വിദ്വൽസദസുകളിൽ സാന്നിദ്ധ്യം വഹിക്കും. നേത്രസംബന്ധമായും വായുദോഷം ഹേതുവായും രോഗങ്ങൾ ഉണ്ടാകാനിടയുണ്ട്.
തിരുവോണം: തിരുത്തൽ നടത്തി ലേഖനം വീണ്ടും പ്രസിദ്ധീകരിക്കും. വിവാഹ കാര്യങ്ങളിൽ അനുകൂലമായ തീരുമാനമെടുക്കും. തൊഴിൽ സ്ഥാപനത്തിന്റെ ദൃഡത വർദ്ധിപ്പിക്കാൻ കഴിയും.
അവിട്ടം: അവിശ്വാസം മൂലം ജോലിയിൽ നിന്ന് ഭൃത്യനെ ഒഴിവാക്കും. വ്യവസായ വാണിജ്യരംഗങ്ങളിൽ അഭിവൃദ്ധി, എഴുത്തുകുത്തുകൾ മൂലം സാമ്പത്തിക മെച്ചം.
ചതയം: ചതവ്, മുറിവ് എന്നിവ പറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പരിചാരകന്മാരിൽ നിന്നും ഭൃത്യജനങ്ങളിൽ നിന്നും സഹായസഹകരണം.
പൂരുരുട്ടാതി: പൂജാദികാര്യങ്ങൾക്കായി നല്ല തുകയും സമയവും ചെലവഴിക്കും. യാത്രാവേളയിൽ ഉരുപ്പടികൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. പുരസ്കാരങ്ങൾ ലഭിക്കും.
ഉത്രട്ടാതി: ഉദ്യോഗലബ്ധിക്കായി മത്സര പരീക്ഷകളിൽ സംബന്ധിക്കും. കൂട്ടുത്തരവാദിത്വത്തിൽ പണം നിക്ഷേപിക്കാതിരിക്കണം. സ്ത്രീകളിൽ മൂത്രാശയരോഗം, ദന്തരോഗം, സന്ധിവേദന, വായ്പുണ്ണ്, വിഷാദരോഗം എന്നിവയിൽ ചിലത് ഉണ്ടാകാനിടയുണ്ട്.
രേവതി: രേഖകൾ തിരിച്ചുകിട്ടാനായി കോടതിയെ സമീപിക്കേണ്ടിവരും. യോഗ, നീന്തൽ, പാചകം, നൃത്തം, സംഗീതം എന്നിവ പരിശീലിക്കും. വാഹനം ഓടിക്കാൻ പഠിക്കും. സുഖചികിത്സ നടത്തും.