food

ചിറയിൻകീഴ്:സി.ഐ.ടി.യു ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി ഉച്ചഭക്ഷണം നൽകി.വിതരണോദ്ഘാടനം സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് നിർവഹിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ.ശബ്നം,സി.ഐ.ടി.യു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ,ഏരിയ കമ്മറ്റിയംഗങ്ങളായ പി.മണികണ്ഠൻ, ജി.വ്യാസൻ, ആർ.എസ്.അനൂപ്,എസ്.രാജശേഖരൻ, കോർഡിനേഷൻ കമ്മറ്റിയംഗങ്ങളായ സി.പി.സുലേഖ, എം.ബിനു,എസ്.ശ്യാം,അനുരാഗ് തുടങ്ങിയവർ പങ്കെടുത്തു.