o

കടയ്ക്കാവൂർ: സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ബി.എസ്‌സി ബയോ ടെക്നോളജിയിൽ യൂണിവേഴ്സിറ്റി തലത്തിൽ രണ്ടാം റാങ്കും കോളേജ് തലത്തിൽ (കാര്യവട്ടം ഗവ.കോളേജ്) ഒന്നാം റാങ്കും കരസ്ഥമാക്കിയ കായിക്കര സ്വദേശി കൃഷ്ണസാഗരയെ അനുമോദിക്കാൻ നിരവധി പേർ വീട്ടിലെത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.എം പാർട്ടി ജില്ലാ കമ്മിറ്റിയംഗവുമായ അഡ്വ.ഷൈലജാബീഗം, ഡി.വൈ.എഫ്.ഐ ഏരിയാ കമ്മിറ്റിയംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ, പാർട്ടി ലോക്കൽ കമ്മിറ്റിയംഗം എസ്.പ്രവീൺ ചന്ദ്ര, എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയാ പ്രസിഡന്റ് വിജയ് വിമൽ, ഡി.വൈ,എഫ്.ഐ നേതാക്കളായ വിഷ്ണു മോഹൻ, ജിതിൻ ശ്രീരാമൻ,അർജുൻ, നന്മ പ്രവാസി കൂട്ടായ്മ കായിക്കരയുടെ നേതൃത്വത്തിൽ കൂട്ടായ്മ ഭാരവാഹികളായ ചന്ദ്രൻ, രാഹുലിൻ, ഷാജി, തമ്പി, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ദിവ്യാ ഗണേഷ്, എ.ഡി.എസ് ചെയർപേഴ്സൺ ഷിംനാ പ്രമോദ്, മുൻ മെമ്പർ അജയകുമാർ,ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പഴയനട വിശാഖ്, ബി.ജെ.പി കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഉദയസിംഹൻ, ന്യൂനപക്ഷമോർച്ച മണ്ഡലം ട്രഷറർ ഫ്രാൻസിസ്, രാഷ്ട്രീയ സ്വയം സേവക് സംഘം മൂലൈതോട്ടം മുഖ്യശിക്ഷക് ബിജു, അഞ്ചുതെങ്ങ് മണ്ഡൽ കാര്യവാഹ് നിധിൻ, അഞ്ചുതെങ്ങ് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖ് സജി, ശാഖ കാര്യവാഹ്, ഷിജി തുടങ്ങിയവർ കൃഷ്ണ സാഗരയെ വീട്ടിലെത്തി പൊന്നാടയണിയിച്ച് അനുമോദിച്ചു. അഞ്ചുതെങ്ങ് കായിക്കര മൂലയിൽത്തോട്ടം ചാത്തിയോട് വീട്ടിൽ ഗോകുലൻ, അജിത ദമ്പതികളുടെ മകളാണ് കൃഷ്ണസാഗര.