
ചിറയിൻകീഴ്: ശാർക്കര സ്കൂളിലെ 1986 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമം ശാർക്കര നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂളിൽ നടന്നു. കൂട്ടായ്മ ഇറക്കിയ 'സ്നേഹസ്പർശം' എന്ന സ്മരണികയുടെ പ്രകാശനവും നടന്നു. 150ൽ പരം കൂട്ടുകാർ പങ്കെടുത്ത ഈ സ്നേഹസംഗമം ഷിഗോ ഉദ്ഘാടനം ചെയ്തു. വിനേഷിന്റെ അദ്ധ്യക്ഷതയിൽ വിനോദ് രാജശേഖർ, മായ, സുരേഷ് മുട്ടപ്പലം, സുനിൽ സുഗതപ്പൻ, അന്നമ്മ, ഹരി, സജു എന്നിവർ സംസാരിച്ചു. സന്ധ്യ സ്വാഗതവും ശ്രീജ നന്ദിയും പറഞ്ഞു. സുവനീർ പ്രകാശനം സുനിത ഹരിയും അംഗങ്ങളുടെ മെമ്മന്റോ വിതരണം രാജശ്രീയും നിർവഹിച്ചു.