തിരുവനന്തപുരം: സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം മെഗാ പ്രദർശന വിപണന മേള ഇന്ന് സമാപിക്കുമ്പോൾ സേവന സ്റ്റാളുകളുടെ പ്രയോജനം നേടിയത് 4014 പേർ. അന്യസംസ്ഥാനത്തൊഴിലാളികളടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഉള്ളവർ പ്രശ്ന പരിഹാരത്തിനായി ഇവിടെയെത്തി.

സമർപ്പിച്ച അപേക്ഷകളിൽ പൂർണമായും പരിഹാരം കാണാൻ എല്ലാ വകുപ്പുകൾക്കും സാധിച്ചു. ആധാർ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി നൂറിലധികം പേരാണ് അക്ഷയ സ്റ്റാളിലെത്തിയത്. ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾ, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ, യുണീക്ക് ഹെൽത്ത് ഐ.ഡി രജിസ്‌ട്രേഷൻ എന്നീ ആവശ്യങ്ങൾക്കായി മോട്ടോർ വാഹന വകുപ്പ്, ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്, ആരോഗ്യ വകുപ്പ് സ്റ്റാളുകളിലും വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. മേളയുടെ അവസാന ദിനമായ ഇന്നും സ്റ്റാളുകൾ പ്രവർത്തിക്കും.