
കല്ലമ്പലം: മഹാകവി പി. കുഞ്ഞിരാമൻ നായരുടെ 44-ാം ചരമ വാർഷിക ദിനത്തിൽ മണമ്പൂർ നവകേരളം ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷന്റെ സൗഹൃദ വേദി കാവ്യോത്സവം നടത്തി. മണമ്പൂർ രാജൻ ബാബു ഉദ്ഘാടനം ചെയ്തു. വി. പ്രകാശൻ, രമ സുരേഷ്, എം.എസ്. വേണുഗോപാൽ, എസ്.ഉണ്ണികൃഷ്ണൻ, ബി. അനാമിക എന്നിവർ പി. കുഞ്ഞിരാമൻ നായരുടെ കവിതകൾ ചൊല്ലി. കെ.സുഭാഷ് അദ്ധ്യക്ഷനായി. കൺവീനർ ആർ.സെയിൻ, സെക്രട്ടറി ഡി.ഭാസി എന്നിവർ പങ്കെടുത്തു.