aha

കിളിമാനൂർ: ഒക്ടോബർ മാസം തിരുവനന്തപുരത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധികൾക്ക് ഭക്ഷണം നൽകുന്നതിനായി സി.പി.ഐ കിളിമാനൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെൽകൃഷി ആരംഭിച്ചു. സി.പി.ഐ കിളിമാനൂർ ലോക്കൽ കമ്മിറ്റി വാലഞ്ചേരി പാടശേഖരത്തിൽ സംഘടിപ്പിച്ച ഞാറ് നടീൽ മഹോത്സവം ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.

സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ദേശീയ കൗൺസിൽ അംഗം എൻ.രാജൻ, മണ്ഡലം സെക്രട്ടറി എ.എം റാഫി എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ വി. സോമരാജകുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ജനറൽ കൺവീനർ ബി.എസ്. റെജി സ്വാഗതവും ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ധനപാലൻ നായർ നന്ദിയും പറഞ്ഞു. വൈസ് ചെയർമാൻ ജി. ബാലൻ, ജോയിന്റ് കൺവീനർ സജി, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.എം. ഉദയകുമാർ, കാരേറ്റ് മുരളി, ജി.എൽ. അജീഷ്, കെ. അനിൽകുമാർ,എസ്. സത്യശീലൻ,ജെ. സുരേഷ്, വെള്ളല്ലൂർ ശശിധരൻ, രാധാകൃഷ്ണൻ ചെങ്കികുന്നു, രതീഷ് വല്ലൂർ, കെ. വാസുദേവകുറുപ്പ്, സി. സുകുമാരപിള്ള, ദിനേശൻ നായർ, ജി.ചന്ദ്രബാബു, എസ്.സുജിത്ത് എന്നിവർ പങ്കെടുത്തു.