
വർക്കല :വർക്കല മേഖലയിൽ ഗവ.കോളേജ് അനുവദിക്കണമെന്നും ടൂറിസം പാക്കേജ് നടപ്പിലാക്കണമെന്നും താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രി നിലവാരത്തിൽ ഉയർത്തണമെന്നും സി.പി.ഐ വർക്കല ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സമ്മേളനത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമം ദേശീയ കൗൺസിൽ അംഗവും മുൻ മന്ത്രിയുമായ സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സി.പി.ഐ നേതാക്കളായ മനോജ് ബി.ഇടമന,വി.രഞ്ജിത്ത്, വി.മണിലാൽ, ഗീതാനസീർ, എഫ്.നഹാസ്, മടവൂർ സലിം, ടി.ജയൻ, എസ്.ബാബു,ശരണ്യ സുരേഷ്,വി.ഷിജി,ചന്ദ്രമതി ഷാജഹാൻ,എ.അമാനുള്ള,പി.ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.സമ്മേളനത്തിനുശേഷം വർക്കലയിൽ രണ്ടു ലോക്കൽ കമ്മിറ്റികൾ നിലവിൽ വന്നു.നോർത്ത് കമ്മിറ്റി സെക്രട്ടറിയായി എ.ഫാത്തിമയെയും സൗത്ത് കമ്മിറ്റി സെക്രട്ടറിയായി ഷിജു അരവിന്ദനെയും തിരഞ്ഞെടുത്തു.