കടയ്ക്കാവൂർ: ബോധവത്കരണ ക്ലാസ്സുകളുമായി വക്കം ഗ്രാമ പഞ്ചായത്ത് ഗ്രാമസഭ. വക്കം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ എൻ. ബിഷ്ണുവാണ് മാതൃകാപരമായ ഗ്രാമസഭ സംഘടിപ്പിച്ചത്. വക്കം ഗ്രാമ പഞ്ചായത്ത് വാർഡ്‌ മൂന്ന് പുത്തൻനട തൊണ്ടന്റെഴികത്ത് ചേർന്ന ഗ്രാമസഭ വിവിധ വിഷയങ്ങളിലെ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചത്. വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എൻ .ബിഷ്ണു ആദ്ധ്യക്ഷതവഹിച്ചു. ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർ ജയപ്രസാദ്, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് കോർഡിനേറ്റർ റമീസ്, പതിമൂന്നാം വാർഡ് മെമ്പർ അശോകൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ലാലിജ എന്നിവർ പങ്കെടുത്തു.