തിരുവനന്തപുരം: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരുവനന്തപുരം ബ്രാഞ്ചും കേരള സ്റ്റേറ്റ് എക്‌സൈസ് ഡിപ്പാർട്ട്മെന്റിന്റെ വിമുക്തി എന്ന സംരംഭവും ചേർന്ന് ലോക പുകയില വിരുദ്ധ ദിനം പൂജപ്പുര സെൻട്രൽ ജയിലിൽ ആചരിച്ചു. അന്തേവാസികൾക്ക് പുകയിലയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളെടുത്തു. ജയിൽ സൂപ്രണ്ട് ഡി.സത്യരാജ്, മെഡിക്കൽ ഓഫീസർ ഡോ.രാജേഷ് എസ്.നായർ, എക്‌സൈസ് ഇൻസ്‌പെക്ടർ വി.ജി. സുനിൽകുമാർ, ഡെന്റൽ അസോസിയേഷൻ തിരുവനന്തപുരം ബ്രാഞ്ച് പ്രസിഡന്റ്‌ ഡോ.പ്രമോദ് പി.എസ്, വൈസ് പ്രസിഡന്റ്‌ ഡോ.അസീം ഹസലി, ഡോ.അരുൺ രാമചന്ദ്രൻ, ഡോ.റാണിമോൾ എന്നിവർ പങ്കെടുത്തു.