
മാറനല്ലൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ അമ്പലത്തുമൂല വാർഡിലെ കടപ്പുറത്ത് മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ പരിസ്ഥിതി ക്ലബ്, സയൻസ് ക്ലബ്, എൻ.എസ്.എസ് എന്നിവയുടെ നേതൃത്വത്തിൽ വിഴിഞ്ഞം കോസ്റ്റൽ പൊലീസുമായി ചേർന്ന് ശുചീകരണം നടത്തി.
വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സബ് ഇൻസ്പെക്ടർ പത്മകുമാർ ഉദ്ഘാടനം ചെ്തു. വാർഡ് മെമ്പർ ആശാ ബി. അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ഡോ.അനിത വി.എസ് , തസ്‌നി എസ്. ഷമീമ. ആർ., റോണി തോമസ് മാത്യു, ഡോ. ഷാനന്ദ് കെ.പി, പാർവതി എം.എസ്. രാജേഷ് കുമാർ ആർ, ഗോപിക പി. എന്നിവർ നേതൃത്വം നൽകി. അസിയ ഷാ സ്വാഗതവും, അടിമലത്തുറ ഡി. ക്രിസ്തുദാസ് നന്ദിയും പറഞ്ഞു.