വക്കം: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചു വക്കം റുറൽ ഹെൽത്ത്‌ സെന്ററും വക്കം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റും റോളർ സ്‌ക്കേറ്റിംഗ് ക്ലബും സംയുക്തമായി ആരോഗ്യ ബോധവത്കരണ ക്ലാസും ആരോഗ്യ സന്ദേശ റാലിയും നടത്തി. ഡോക്ടർമാരായ ജ്യോതിഷ്, ധനുഷ എന്നിവർ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. ഹെൽത്ത്‌ സൂപ്പർവൈസർ ജിജി തോമസ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ബിജു രാജൻ, യെദു കൃഷ്ണ. എസ്.പി.സി ചാർജ് ലിജിൻ എന്നിവർ ബോധവത്കരസന്ദേശം നൽകി.