sreekumar

പാറശാല: വി.കെ.ശ്രീകുമാറിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് സുഹൃത്തുക്കൾ സംഘടിപ്പിച്ച അനുസ്മരണ യോഗം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചെങ്കൽ ജംഗ്‌ഷനിൽ നടന്ന ചടങ്ങിൽ വി.പി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ.ജോജി, ചെങ്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ആർ.സൈമൺ,ചെങ്കൽ ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് എൻ.പി.ഹരി,പാറശാല ബ്ലോക്ക്'തൊഴിലുറപ്പ്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് അഡ്വ.കെ.എസ.സന്തോഷ്‌കുമാർ,വാർഡ് മെമ്പർ ആർ.ശോഭന,വി.കെ.ഹരികുമാർ, ഹരി,ഷൈൻ എന്നിവർ സംസാരിച്ചു.എസ്.ശിവനാഥ്‌ സ്വാഗതവും ആർ.എസ്.പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.വി.കെ.ശ്രീകുമാർ ഫൗണ്ടേഷൻ രൂപീകരണവും ചടങ്ങിൽ നടന്നു.