തിരുവനന്തപുരം: ജീവകാരുണ്യവും കരുതലുമാണ്‌ പൊതുപ്രവർത്തനമെന്ന്‌ കെ.എം.മാണി സമൂഹത്തിന്‌ കാണിച്ചുകൊടുത്തതായി കേരള കോൺഗ്രസ്‌ എം.ചെയർമാൻ ജോസ്‌.കെ.മാണി പറഞ്ഞു.കെ.എം.മാണി അനുസ്‌മരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മന്ത്രി റോഷി അഗസ്‌റ്റിൻ,ജോബ്‌ മൈക്കിൾ എം.എൽ.എ, സ്‌റ്റീഫൻ ജോർജ്‌, ജോർജ്‌കുട്ടി ആഗസ്‌തി, വർക്കല സജീവ്‌, സി.ആർ.സുനു,ഷാജി കൂതാളി എന്നിവർ സംസാരിച്ചു. കെ.എം. മാണിയുടെ രാഷ്ട്രീയ, വ്യക്തി ജീവിതം വ്യക്തമാക്കുന്ന ഫോട്ടോ പ്രദർശനവുമുണ്ടായിരുന്നു . കെ.എം.മാണി സ്‌റ്റഡി സെന്ററായിരുന്നു പരിപാടി സംഘടിപ്പിച്ചത് .