വിതുര:നെടുമങ്ങാട് എക്‌സൈസ് റേഞ്ച് ഓഫീസ്,വിമുക്തി മിഷൻ,ഇന്ത്യൻമെഡിക്കൽ അസോസിയേഷൻ നെടുമങ്ങാട് ബ്രാഞ്ച്,ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരുവനന്തപുരം ബ്രാഞ്ച്,ഡ്രീംഎസ്മിക് എന്നിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനം ആചരിച്ചു.വിതുര പഞ്ചായത്തിലെ പേപ്പാറ വാർഡിലെ പൊടിയക്കാല സാംസ്കാരിക നിലയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ഏകദിന സെമിനാറും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു വിമുക്തി ജില്ലാ മിഷൻ തിരുവനന്തപുരം ജില്ലാ മാനേജറും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുമായ പി.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു.കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണക്ലാസും നടത്തി.പേപ്പാറ വാർഡ് മെമ്പർ ലതാകുമാരി.എസ് അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശങ്കർ.ജി.നെടുമങ്ങാട്,എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.ആർ.സുരൂപ്, ഡോ.ഹേമ ഫ്രാൻസിസ്,ഡോ.വി.വി.ചന്ദ്രൻ,ഡോ.സുജിത് കുമാരി,നേഹ സുനിൽ കുമാർ. ഊര്മൂപ്പൻ ശ്രീകുമാർ,എസ്.ടി.പ്രമോട്ട‌ർ വിദ്യ എന്നിവർ പങ്കെടുത്തു.