pig

തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതിയുടെ മറവിൽ മൃഗവേട്ട അനുവദിക്കില്ലെന്നും വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തിലാണ് അനുമതി നൽകിയത്. ഒരുവർഷത്തിന് ശേഷം നയം പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

നിബന്ധനകൾ

 അതാത് പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് പന്നിയെ വെടിവച്ചിടാൻ ഉത്തരവിടാം. ഇതിനായി തോക്ക് ലൈസൻസുള്ള ഒരാളെ ചുമതലപ്പെടുത്തണം. പൊലീസിനോടും ആവശ്യപ്പെടാം
 വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാകണം വെടിവയ്‌ക്കേണ്ടത്
 കാട്ടുപന്നികളെ കൊല്ലുന്ന വേളയിൽ മനുഷ്യ ജീവനും സ്വത്തിനും വളർത്തു മൃഗങ്ങൾക്കും ഇതര വന്യ മൃഗങ്ങൾക്കും ഹാനിയുണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണം.
 കൊന്ന ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ മഹസ്സർ തയ്യാറാക്കി പോസ്റ്റുമോർട്ടം നടത്തണം
 കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കണം.
കാട്ടുപന്നികളെ കൊല്ലാനും ജഡം സംസ്‌കരിക്കാനും ജനജാഗ്രതാ സമിതികളുടെ സേവനം പ്രയോജനപ്പെടുത്താം.

 കാ​ട്ടു​പ​ന്നി​യെ​ ​കൊ​ല്ലാൻ ഓ​ണ​റ​റി​ ​വൈ​ൽ​ഡ് ​ലൈ​ഫ് വാ​ർ​ഡ​ന് ​അ​നു​മ​തി

​ജ​ന​വാ​സ​ ​മേ​ഖ​ല​ക​ളി​ൽ​ ​മ​നു​ഷ്യ​ ​ജീ​വ​നും​ ​സ്വ​ത്തി​നും​ ​കൃ​ഷി​ക്കും​ ​നാ​ശം​ ​വ​രു​ത്തു​ന്ന​ ​കാ​ട്ടു​പ​ന്നി​ക​ളെ​ ​അ​നു​വ​ദ​നീ​യ​മാ​യ​ ​മാ​ർ​ഗ്ഗ​ങ്ങ​ളി​ലൂ​ടെ​ ​കൊ​ല്ലു​ന്ന​തി​ന് ​പൊ​തു​ജ​ന​ങ്ങ​ളു​ടെ​ ​അ​പേ​ക്ഷ​യി​ന്മേ​ൽ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​ ​ഓ​ണ​റ​റി​ ​വൈ​ൽ​ഡ് ​ലൈ​ഫ് ​വാ​ർ​ഡ​ന് ​അ​നു​മ​തി​ ​ന​ൽ​കി​ ​മു​ഖ്യ​ ​വ​നം​ ​മേ​ധാ​വി​ ​ബെ​ന്നി​ച്ച​ൻ​ ​തോ​മ​സ് ​ഉ​ത്ത​ര​വി​റ​ക്കി.
മ​നു​ഷ്യ​നും​ ​വ​ള​ർ​ത്തു​ ​മൃ​ഗ​ങ്ങ​ൾ​ക്കും​ ​അ​പ​ക​ടം​ ​ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ​ ​വി​ഷ​ ​പ്ര​യോ​ഗം,​ ​സ്ഫോ​ട​ക​ ​വ​സ്തു​ ​പ്ര​യോ​ഗം​ ,​ ​വൈ​ദ്യ​താ​ഘാ​ത​മേ​ൽ​പി​ക്ക​ൽ​ ​ഒ​ഴി​കെ​യു​ള്ള​ ​രീ​തി​ക​ളി​ൽ​ ​കാ​ട്ടു​പ​ന്നി​ക​ളെ​ ​കൊ​ല്ലാ​മെ​ന്നാ​ണ് ​ഉ​ത്ത​ര​വി​ലു​ള്ള​ത്.​ ​കു​രു​ക്കി​ട്ട് ​പി​ടി​ച്ചോ,​ ​കു​ഴി​യി​ൽ​ ​വീ​ഴ്ത്തി​യോ​ ​കൊ​ല്ല​രു​തെ​ന്ന് ​ഉ​ത്ത​ര​വി​ലി​ല്ല.​ ​കാ​ട്ടു​പ​ന്നി​യു​ടെ​ ​ജ​ഡം​ ​ശാ​സ്ത്രീ​യ​മാ​യി​ ​സം​സ്ക​രി​ക്കു​ക​യും,​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ര​ജി​സ്റ്റ​റി​ൽ​ ​എ​ഴു​തി​ ​സൂ​ക്ഷി​ക്കു​ക​യും​ ​വേ​ണം.