
വർക്കല :വിവിധ കരാട്ടെ ചാമ്പ്യൻഷിപ്പുകളിൽ മെഡൽ ജേതാക്കളായ താരങ്ങളെ അനുമോദിച്ചു.
എസ്.ശ്രീഹരി,മുഹമ്മദ് ഹാഷിം,അബിൻ ഷാജഹാൻ, അനന്ത വർണ,ജെ.ഐ.സങ്കീർഥ്, അമൃതവിജയൻ,ജെ.ഐ.സാഹിത്യ,പി.അമൃത,കെ.കൃഷ്ണ, മാളവിക രാജൻ,എസ്.എസ്.മണിക്കുട്ടി, പി.എസ്.വൈഷ്ണവി എന്നിവരാണ് ജേതാക്കളായത്.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്.സുധീർ ഉദ്ഘാടനം ചെയ്തു.അശ്വന്ത് മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.കരാട്ടെ കോച്ച് വിജയൻ,സ്പോട്സ് കൗൺസിൽ ബോക്സിംഗ് കോച്ച് പ്രേംനാഥ്,ആർ.എസ്.ലിജിൻ,ഷാലിബ് വെട്ടൂർ, ജയചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.