
തിരുവനന്തപുരം: മദ്ധ്യതിരുവിതാംകൂറിലെ ഓണാട്ടുകര പ്രദേശത്തുള്ള തറവാടുകളായ വാരണപ്പള്ളിൽ,ആലുംമൂട്ടിൽ,കോമലേഴത്ത്, കോമത്ത്,നടുവിലെ കോട്ടുക്കൽ,വലിയ കോട്ടുക്കൽ, അകത്തയ്യടിയിൽ,തുറയിൽ, മേനാത്തേരിൽ, വല്ലഭശ്ശേരിൽ, ലക്ഷണയിൽ, ആനടിയിൽ, ആസ്ഥാനത്ത്, മാടമ്പി, കോട്ടൂർ, ചൂട്ടറ തുടങ്ങിയ അമ്പതിൽപ്പരം തറവാടുകളിൽ നിന്നും തിരുവനന്തപുരത്ത് താമസമാക്കിയ ബന്ധുക്കളുടെ കൂട്ടായ്‌മയായ സൈഫോയുടെ (സംഗമം ഒഫ് ഏൻഷ്യന്റ് ഇന്റർ-റിലേറ്റഡ് ഫാമിലീസ് ഒഫ് ഓണാട്ടുകര) കുടുംബസംഗമത്തിന്റെ പൊതുയോഗം പൂയം തിരുനാൾ ഗൗരി പാർവതീബായി ഉദ്ഘാടനം ചെയ്തു. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ സംഘടനയുടെ ലോഗോയും, കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ സംഘടനയുടെ ബാനറും പ്രകാശനം ചെയ്‌തു.ഡോ.സി.ജി.ബാഹുലേയൻ,ആലുംമൂട്ടിൽ എം.ഉദയഭാനു,ആലുംമൂട്ടിൽ എം.രാധാകൃഷ്‌ണൻ,ജയശ്രീ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. ഡോ.കെ.ആർ.ശ്യാമ സംഗീതാർച്ചനയും നിഷാ പൊന്നി വീണക്കച്ചേരിയും ടി.കെ.എം എൻജിനിയറിംഗ് കോളേജ് റിട്ട.പ്രൊഫസർ ഗായത്രി .വി ഭരതനാട്യവും അവതരിപ്പിച്ചു.