വക്കം: കടയ്ക്കാവൂരിലെ സബ് ട്രഷറി മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. വക്കം, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ മേഖലയിലെ പെൻഷണേഴ്സിന് ഏറെ അനുഗ്രഹമായിരുന്നു ഈ സബ് ട്രഷറി. കടയ്ക്കാവൂർ പഞ്ചായത്ത് ഭൂമി നൽകാം എന്നുള്ള ഉറപ്പിലാണ് കഴിഞ്ഞ നാല് വർഷത്തോളമായി ട്രഷറി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്.

എന്നാൽ ട്രഷറിക്കായി സ്ഥലം കണ്ടെത്താനോ, പഞ്ചായത്തിന്റെ കീഴിലുള്ള ഭൂമി വിട്ടു നൽകാനോ യാതൊരു നടപടിയും സ്വീകരിച്ചില്ല. പെൻഷൻ വാങ്ങുന്നവരോടുള്ള ക്രൂരത ഒഴിവാക്കി എത്രയും വേഗം പഞ്ചായത്ത്‌ ഭൂമി ട്രഷറിക്കു വേണ്ടി വിട്ട് നൽകണമെന്നാവശ്യപ്പെട്ട് സി.പി.ഐ കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയതായി സെക്രട്ടറി ഷിബു കടയ്ക്കാവൂർ അറിയിച്ചു.