p

തിരുവനന്തപുരം: കൂട്ടമരണങ്ങൾക്കും ഗുരുതര പരിക്കിനും ഇടയാക്കുന്ന വാഹനാപകടങ്ങൾ സ്ഥിരമായി ഉണ്ടാകുന്ന റോഡിലെ അപകടമേഖലകളെ (ബ്ളാക്ക് സ്പോട്ട് ) സുരക്ഷിതമാക്കുന്നു. ഇതിനായി പതിനാല് ജില്ലകളിലെ ദേശീയ, സംസ്ഥാന, മരാമത്ത് പാതകളിലായി 346 ബ്ളാക്ക് സ്പോട്ടുകളിൽ ഏറ്റവും അപകടകരമായ (ഹൈ റിസ്‌ക്ക് ) 238 എണ്ണം റോഡ് സുരക്ഷാ അതോറിട്ടി തിരഞ്ഞെടുത്തു.

സുരക്ഷാ നടപടികൾ

ബ്ലാക് സ്പോട്ടിന് അരക്കിലോമീറ്റർ മുമ്പ് യാത്രക്കാർക്ക് മുന്നറിയിപ്പ്

റോഡിലെ വളവ്, പ്രതലത്തിലെ ചരിവ്, ഡ്രൈവറുടെ കാഴ്ചയ്‌ക്ക് തടസം, റോഡിന്റെ വീതിക്കുറവ് തുടങ്ങി അപകട കാരണം എന്തായാലും പരിഹരിക്കും.

ഓവർ സ്പീഡാണ് കാരണമെങ്കിൽ സ്പീഡ് ബ്രേക്കറും നിരീക്ഷണ കാമറയും ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം വാഹനം മറിയുന്നതാണെങ്കിൽ സേഫ്റ്റി ഫെൻസിംഗ്

കൂട്ടിയിടി തടയാൻ ക്രാഷ് ബാരിയർ

സിഗ്നലിഗ് വേണ്ടിടത്ത് ലൈറ്റുകൾ

സ്‌കൂളുകൾ ഉൾപ്പെടെ സുരക്ഷാ മേഖലകളിൽ കാൽനടക്കാർക്കായി സീബ്ര ക്രോസിംഗ്, ഫുട് ഓവർ ബ്രി‌ഡ്‌ജ്, നിരീക്ഷണ കാമറ

ബ്ളാക്ക് സ്പോട്ട്

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡമനുസരിച്ച് അരക്കിലോമീറ്റ‌ർ പരിധിയിൽ മൂന്ന് വ‌ർഷത്തിനുള്ളിൽ മരണമോ ഗുരുതരപരിക്കോ സംഭവിക്കാവുന്ന അഞ്ച് അപകടങ്ങളോ അല്ലെങ്കിൽ പത്ത് അപകടമരണങ്ങളോ ഉണ്ടാവുന്ന മേഖലകളാണ് ബ്ളാക്ക് സ്പോട്ടുകൾ.

ബ്ളാക്ക് സ്പോട്ടുകൾ, എണ്ണം, ഹൈറിസ്ക്, അല്ലാത്തത്

ദേശീയപാത- 159, 65

സംസ്ഥാന പാത-51, 30

മറ്റ് റോഡുകൾ-28, 41

ബ്ളാക്ക് സ്പോട്ട് ജില്ല തിരിച്ച്

തിരുവനന്തപുരം............52

കൊല്ലം..............................38

ആലപ്പുഴ........................... 34

പത്തനംതിട്ട........................9

കോട്ടയം.............................16

ഇടുക്കി..................................1

എറണാകുളം.....................39

തൃശൂർ.................................26

പാലക്കാട്..............................2

മലപ്പുറം.................................4

കോഴിക്കോട്.......................16

വയനാട്.................................1

കണ്ണൂർ...................................0

കാസർകോട്......................0

വർഷം.......അപകടം............മരണം

2016.............39,420.................4,287

2017.............38,470..................4,131

2018.............40,181..................4,303

2019..............41,111..................4,440

2020..............27,877..................2,970

2021..............33,296..................3,429

റോഡ് അപകടങ്ങളും മരണവും കുറയ്ക്കുന്നതിന്റെ ഭാഗമായി ബ്ളാക്ക് സ്പോട്ട് സ്ഥലങ്ങളെ അപകടമുക്തമാക്കാൻ നടപടി തുടങ്ങി. ദേശീയ പാത അതോറിട്ടി, മരാമത്ത് വകുപ്പ് സഹായമുണ്ട്.

- ഇളങ്കോവൻ. എക്സിക്യുട്ടീവ് ഡയറക്ടർ, റോഡ് സുരക്ഷാ അതോറിട്ടി.