
നെയ്യാറ്റിൻകര: സർവീസിൽ നിന്ന് വിരമിച്ച ഡ്രൈവർ,കണ്ടക്ടർ,മെക്കാനിക് വിഭാഗം ജീവനക്കാർക്ക് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി. കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സുശീലൻ മണവാരി അദ്ധ്യക്ഷത വഹിച്ചു.ക്ലസ്റ്റർ ഓഫീസർ എസ്.മുഹമ്മദ് ബഷീർ,എ.ടി.ഒ സജിത് കുമാർ,അസോസിയേഷൻ ജില്ലാ ട്രഷറർ എൻ.കെ.രഞ്ജിത്ത്,സംസ്ഥാന വനിതാ സബ്കമ്മിറ്റി കൺവീനർ വി.അശ്വതി,ജനറൽ സി.ഐ സതീഷ് കുമാർ,സൂപ്രണ്ട് രശ്മി രമേഷ്,വെഹിക്കിൾ സൂപ്പർവൈസർ വിജയകുമാർ,സംസ്ഥാന കൗൺസിൽ അംഗം എൻ.എസ്. വിനോദ്, യൂണിറ്റ് ഭാരവാഹികളായ എസ്.എസ്. സാബു, ജി. ജിജോ, കുമാരി സുമ, വൈ. യേശുദാസ് തുടങ്ങിയവർ പങ്കെടുത്തു. ഹൈസ്കൂൾ അദ്ധ്യാപികയായി നിയമനം ലഭിച്ച കണ്ടക്ടർ സെന്റിൽ ഡാനിക്കും, വിരമിച്ച ജീവനക്കാരായ രാജശേഖരൻ നായർ, ഉദയകുമാർ, ജയകുമാർ, അശോക് കുമാർ, ആൽബിൻ സ്റ്റുവർട്ട്, ആർ.ബാബു, എം.ബി.സതീഷ് കുമാർ, എൻ.എസ്. കുമാർ എന്നിവർക്കും യാത്രഅയപ്പ് നൽകി.