
തിരുവനന്തപുരം: ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ ലോജിസ്റ്റിക്സ്, ഏവിയേഷൻ കോഴ്സുകളിൽ ഈയാഴ്ച നടന്ന കാമ്പസ് ഡ്രൈവിൽ പ്രശസ്ത ലോജിസ്റ്റിക്സ് കമ്പനികളായ ഡൽഹി ആസ്ഥാനമായ സ്‌കൈവേസ് ലോജിസ്റ്റിക്സ്, ചെന്നൈ ആസ്ഥാനമായുള്ള ഗ്ലോറ്റിസ് എന്നിവിടങ്ങളിൽ 25 കുട്ടികൾക്ക് ജോലി ലഭിച്ചു. കഴിഞ്ഞ പത്തു കൊല്ലമായി കിറ്റ്സ് നടത്തുന്ന ഈ കോഴ്സുകളുടെ ഗുണനിലവാരത്തിന്റെ പ്രതിഫലനമാണിതെന്ന് കിറ്റ്സ് ഡയറക്ടർ ഡോ. രാജശ്രീ അജിത് പറഞ്ഞു.
പ്ലസ് ടു കഴിഞ്ഞവർക്ക് ചേരാവുന്ന ഈ ഡിപ്ലോമ കോഴ്സുകൾ കിറ്റ്സിന്റെ തിരുവനന്തപുരം, കൊല്ലം ടി.കെ.എം കാമ്പസ്, എറണാകുളം, തൃശൂർ, കോഴിക്കോട് ഫാറൂഖ് കോളേജ് കാമ്പസ് എന്നിവിടങ്ങളിലാണ് നടത്തുന്നത്. ഈ വർഷത്തെ അഡ്മിഷൻ ആരംഭിച്ചു. വിവരങ്ങൾക്ക് ഫോൺ: 9567869722.