va

വെഞ്ഞാറമൂട്: സർവീസിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്പെക്ടർമാർക്ക് യാത്ര അയപ്പ് നൽകി. 32 വർഷത്തേ സേവനം പൂർത്തിയാക്കി വിരമിക്കുന്ന സബ് ഇൻസ്പക്ടർ അജികുമാരൻ നായർക്കും 28 വർഷം പൂർത്തിയാക്കിയ സബ് ഇൻസ്പെക്ടർ അജിത് കുമാറിനുമാണ് യാത്ര അയപ്പ് നൽകിയത്.

വെഞ്ഞാറമൂട് പൊലീസ് ഇൻസ്പെക്ടർ വി. സൈജുനാഥിന്റെ അദ്ധ്യക്ഷതയിൽ നടന്ന യാത്ര അയപ്പ് സമ്മേളനം ആറ്റിങ്ങൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഡി.എസ്. സുനീഷ് ബാബു ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ വിനീഷ് വി.എസ് സ്വാഗതം പറഞ്ഞു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്റെ ഉപഹാരങ്ങളും റൂറൽ ജില്ലാ കൺട്രോൾ സ്റ്റേഷന്റെയും വെഞ്ഞാറമൂട് ജനമൈത്രി പൊലീസിന്റെയും ഉപഹാരങ്ങൾ വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് സമ്മാനിച്ചു.

സബ് ഇൻസ്‌പെക്ടർമാരായ സുധീഷ് എസ്.എൽ, ശശിധരൻ നായർ, മനോജ്, പത്മകുമാർ, വിജയകുമാർ, താജുദീൻ, ബാബു, എ.എസ്.ഐമാരായ സതികുമാർ, ജി.സനിഗ, എസ്.ആർ. പ്രസാദ്, കെ.ഷജിൻ, ജനമൈത്രി സി.പി.ഒമാരായ മുഹമ്മദ്അഷറഫ്, ഇർഷാദ്,ശ്യാം, കേരള പൊലീസ് അസോസിയേഷൻ അംഗം സുജീഷ്, ജനമൈത്രി പൊലീസ് കോഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് എന്നിവർ പങ്കെടുത്തു.