കടയ്ക്കാവൂർ:സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ വേറിട്ട പ്രവർത്തനങ്ങൾകൊണ്ട് ജനശ്രദ്ധ നേടിയ ശിവ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് വീണ്ടും മാതൃകയായി. വക്കം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ സിന്ധു സുരേഷിന്റെ സാന്നിദ്ധ്യത്തിൽ ശിവ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് സന്നദ്ധസേവകർ ഗാന്ധി മുക്ക് നിലയ്ക്കാമുക്ക് റോഡ് പരിസരങ്ങൾ ശുചീകരിച്ചു. യുവമോർച്ചാ കടയ്ക്കാവൂർ മണ്ഡലം സെക്രട്ടറി നിലയ്ക്കാമുക്ക് സുനു ,ന്യൂനപക്ഷാ മോർച്ചാ ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് ദീപുവും നേതൃത്വം നൽകി.