
വർക്കല: വർക്കല വിദ്യാഭ്യാസ ഉപജില്ലയിൽ സ്കൂൾ പ്രവേശനോത്സവം ആഘോഷമായി നടന്നു. നവാഗതരെ സ്കൂൾ അധികൃതരും പി.ടി.എയും എസ്.എംസിയും ചേർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൂക്കൾ നൽകിയാണ് വരവേറ്റത്. വർക്കലയിൽ ഒന്നാം ക്ലാസിലേക്ക് 1045 കുട്ടികൾ പുതിയതായി അഡ്മിഷൻ എടുത്തു.
വർക്കല വിദ്യാഭ്യാസ ഉപജില്ലാതല പ്രവേശനോത്സവം അയിരൂർ ഗവ. യു.പി.എസിൽ വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സൂര്യ അദ്ധ്യക്ഷത വഹിച്ചു. അവധിക്കാല അദ്ധ്യാപക പരിശീലനം പൂർത്തിയാക്കിയ 176 എൽ.പി അദ്ധ്യാപകരും 250 യു.പി അദ്ധ്യാപകരും അവരുടെ വിദ്യാലയത്തിലെ അക്കാഡമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി സദസിൽ പ്രദർശിപ്പിച്ചു.
വർക്കല ബ്ലോക്ക് പ്രോഗ്രാം കോഓർഡിനേറ്റർ കെ.എസ്. ദിനിൽ, എ.ഇ.ഒ ആർ. ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗം കെ.ജി.ബെന്നി,പഞ്ചായത്ത് അംഗങ്ങളായ ഷൈജി, ഷീജ, ലൈജു രാജ്, സലീന കമാൽ, എസ്.എം.സി ചെയർമാൻ ടി. അജയകുമാർ, പ്രഥമാദ്ധ്യാപിക എസ്. നിർമ്മല,സി.ആർസി കോഓർഡിനേറ്റർ മനീഷ,അഡ്വ. ബി.എസ്. ജോസ് എന്നിവർ സംസാരിച്ചു.
വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ രാജേഷ്, വാർഡ് കൗൺസിലർ അനു, എസ്.എം.സി ചെയർമാൻ ജോഷി, ബി.ആർ.സി പ്രതിനിധി ശ്രീലേഖ തുടങ്ങിയവർ സംസാരിച്ചു. അക്കാഡമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. അജയൻ നിർവഹിച്ചു. സ്കൂൾ എച്ച്.എം ബിനു തങ്കച്ചി നന്ദി പറഞ്ഞു.
കുരയ്ക്കണ്ണി എൽ.പി.ബി.എസിൽ നടന്ന പ്രവേശനോത്സവം നഗരസഭ കൗൺസിലർ റിജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനു. കെ.നായർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എസ്.എസ്.ഷൈൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രവേശനത്തോടനുബന്ധിച്ച് ഉച്ചഭക്ഷണം, പായസ വിതരണം എന്നിവ നടന്നു.
.