തിരുവനന്തപുരം: പഠനവണ്ടി എത്തിയതിന്റെ അത്ഭുതം വിട്ടുമാറാത്ത മണക്കാട് ഗവൺമെന്റ് ടി.ടി.ഐയുടെ മുറ്റത്ത് ബലൂണും കൊടിതോരണങ്ങളും വീണ്ടും നിറഞ്ഞു.രണ്ടുവർഷം കാത്തിരുന്ന് കിട്ടിയ പ്രവേശനോത്സവം ആഘോഷമാക്കുകയായിരുന്നു കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും. പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലീമും പഠനവണ്ടിയുടെ പ്രവർത്തനോദ്ഘാടനവും ഡെപ്യൂട്ടി മേയർ പി.കെ.രാജുവും നിർവഹിച്ചു.ചടങ്ങിനോടനുബന്ധിച്ച് നഗരസഭാ അധികൃതർ കുട്ടികൾക്ക് ബാഗും കുടകളും വിതരണം ചെയ്തു.ഇതിന്റെ ഉദ്‌ഘാടനവും ഡെപ്യൂട്ടി മേയർ നിർവഹിച്ചു.നഗരസഭാ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.റീന.കെ.എസ്,ശ്രീവരാഹം വാർഡ് കൗൺസിലർ വിജയകുമാർ,ജില്ലാ വിദ്യാഭാസ ഓഫീസർ ആർ.എസ്. സുരേഷ്ബാബു,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.ഗോപകുമാർ,പി.ടി.എ പ്രസിഡന്റ് രാജേഷ് പോറ്റി എന്നിവർ പങ്കെടുത്തു.