നെടുമങ്ങാട് :സി.പി.ഐ നെടുമങ്ങാട് മണ്ഡലം സമ്മേളനം 3, 4, 5 തീയതികളിൽ പോത്തൻകോട് ക്രസന്റ് ഓഡിറ്റോറിയത്തിൽ (പങ്കജാക്ഷൻ നായർ നഗർ) നടക്കുമെന്ന് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് അറിയിച്ചു.3ന് വൈകിട്ട് 3ന് പതാക - കൊടിമര- ബാനർ ജാഥകൾ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെടും.ജില്ലാ കൗൺസിൽ അംഗങ്ങളായ വി. രാജീവ്, വി.ബി ജയകുമാർ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.കെ. സാം എന്നിവർ ജാഥാ ക്യാപ്ടന്മാരും

മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്. രാധാകൃഷ്ണൻ , എസ് .ആർ വിജയൻ , അയിരൂപ്പാറ പി. രാമചന്ദ്രൻ എന്നിവർ ഡയറക്ടർമാരുമായിരിക്കും. വൈകിട്ട് 5.30 ന് ജാഥാ സംഗമവും പൊതുസമ്മേളനവും പാലോട് ജോർജ് നഗറിൽ ഭക്ഷ്യ, പൊതുവിതരണ മന്ത്രി അഡ്വ ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. 4ന് രാവിലെ 9ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ജില്ലാ സെകട്ടറി മാങ്കോട് രാധാകൃഷ്ണൻ,സംസ്ഥാന എക്സി അംഗം സി. ദിവാകരൻ, കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ. വേണുഗോപാലൻ നായർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.പി ഉണ്ണികൃഷ്ണൻ, അരുൺ കെ.എസ്, ജില്ലാ അസി.സെക്രട്ടറി പള്ളിച്ചൽ വിജയൻ , ജില്ലാ എക്സി അംഗങ്ങളായ മീനാങ്കൽ കുമാർ , പൂവച്ചൽ ഷാഹുൽ, വെങ്ങാനൂർ ബ്രൈറ്റ് തുടങ്ങിയവർ പങ്കെടുക്കും.