തിരുവനന്തപുരം: തൈക്കാടുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാർക്ക് വേണ്ടി ഒരു വർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് കോഴ്‌സ് തുടങ്ങും. 30 കവിയാത്ത പത്താം ക്ലാസും ഐ.ടി.ഐ (ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്/ കമ്പ്യൂട്ടർ/ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്) പാസായവർക്കും പ്ലസ്ടു/ ഡിപ്ലോമ/ ഡിഗ്രി/ പി.ജി പാസായവർക്കും ഡോക്ടറേറ്റ് ഉള്ളവർക്കും വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ കവിയാത്തവർക്കും ചേരാം. പ്രതിമാസം 1000 രൂപ സ്റ്റൈപ്പൻഡും മറ്റ് പഠനസാമഗ്രികളും നൽകും. താത്പര്യമുള്ളവർ പാളയം കോർപറേഷൻ ബിൽഡിംഗിലെ എച്ച്.ആർ.ഇ.ഡി.സിയിൽ നേരിട്ട് ഹാജരാകുകയോ placementsncstvm@gmail.com എന്ന ഇമെയിലിൽ ജൂൺ 24നകം അപേക്ഷ അയയ്ക്കുകയോ വേണം. ഫോൺ: 0471-2332113, 8304009409.