
നെയ്യാറ്റിൻകര: വട്ടവിള കാരുണ്യ ടി.ടി.ഐയും ഓലത്താന്നി വിക്ടറി ടി.ടി.ഐയും സംയുക്തമായി സംഘടിപ്പിച്ച 15 ദിവസം നീണ്ടുനിന്ന സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ ഭാഗമായി മോട്ടിവേഷൻ ക്ലാസുകൾ, കൃഷിത്തോട്ട ഉദ്യാന നഗര നിർമ്മാണം, വിദ്യാർഥികളുടെ പാർലമെന്റ് സംഘടിപ്പിക്കൽ, സെമനാറുകൾ, മെഡിക്കൽ ക്യാമ്പുകൾ, കാവ്യസന്ധ്യ എന്നിവ നടന്നു. ക്യാമ്പിന്റെ സമാപനം ജില്ലാ പഞ്ചായത്ത് മെമ്പർ കോട്ടുകാൽ വിനോദ് ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭാ ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ അദ്ധ്യക്ഷത വഹിച്ചു. തിരുപുറം ആയുർവേദ മെഡിക്കൽ ആശുപത്രിയിലെ ഡോ. ബിന്ദു മോട്ടിവേഷൻ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. മാനേജർ ഡി. രജീവ്, മാനേജിംഗ് ട്രസ്റ്റി പ്രവീജ, പ്രിൻസിപ്പൽമാരായ മേരി സെലിൻ, സുജ റാണി, സ്കൂൾ വിദ്യാർഥി പ്രതിനിധി മാർട്ടിൻ, ലാലു എന്നിവർ പങ്കെടുത്തു.