1

പൂവാർ: തിരുപുറം ഗ്രാമപഞ്ചായത്തിലെ സ്കൂളുകളുടെ പ്രവേശനോത്സവം തിരുപുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സൂര്യ എസ്.പ്രേം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തിരുപുറം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ വസന്ത, ബ്ലോക്ക് മെമ്പർ ഷിനി, മെമ്പർമാരായ ഗിരിജ, ഗോപാലകൃഷ്ണൻ, അനിൽകുമാർ, ലിജിൻ കുമാർ, സെക്രട്ടറി ഹരിൻമ്പോസ്, പി.ടി.എ പ്രസിഡന്റ് ടി.ഷാജി, പ്രിൻസിപ്പൽ ഇൻചാർജ് ബീന, സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് വിജയഭാസു, കിലയുടെ ആർ.പി ഘോഷ്, കവി അനൂപ്, ഗിത്താറിസ്റ്റ് ദേവൻ തുടങ്ങിയവർ പങ്കെടുത്തു.