
കാട്ടാക്കട:മൂന്ന് വർഷത്തെ ഇടവേളയ്ക്ക് വന്ന പ്രവേശനോത്സവം ആഘോഷമാക്കി ഗ്രാമീണ സ്കൂളുകൾ.അദ്ധ്യാപകരും,രക്ഷിതാക്കളും,സ്കൂൾ പി.ടി.എകളും ചേർന്ന് വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്.കുട്ടികൾക്ക് പുത്തൻ ബാഗും കുടകളും നൽകിയും പുത്തൻ കൂട്ടുകാർക്ക് തലപ്പാവും ബാഡ്ജും ബലൂണുകളും മധുരവും നൽകി അദ്ധ്യാപകർ സ്വീകരിച്ചു.
ആര്യനാട്:അരുവിക്കര മണ്ഡല തല പ്രവേശനോത്സവം ആര്യനാട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എൽ.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ,ജില്ലാ പഞ്ചായത്തംഗം മിനി,ബ്ലോക്ക്പഞ്ചായത്തംഗം ഹരിസുതൻ,വാർഡ് മെമ്പർ ശ്രീജ,വി. കെ.രഘു,മഞ്ജുഷ,ജ്യോഷിഷ് ലാല,ശാലിനി റാണി,അദ്ധ്യാപകർ,രക്ഷിതാക്കൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
വെള്ളനാട്:വെള്ളനാട് പഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി സ്കൂളുകളുടെ പഞ്ചായത്തുതല പ്രവേശനോത്സവം വാളിയറ വാർഡിലെ ശങ്കരമുഖം എൽ.പി സ്കൂളിൽ പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു,വാർഡ് മെമ്പർ സന്തോഷ് കുമാർ,അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
വെള്ളനാട്:തുടർച്ചയായി അഞ്ചാം വർഷവും സെഞ്ച്വറി തികച്ച് വെള്ളനാട് ഗവ.എൽ.പി.സ്കൂൾ.കൊവിസ് കാലത്തും ലോക്ക് ഡൗൺ കാലത്തും സ്കൂൾ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ക്ലാസ് 106 കുട്ടികളും മറ്റു ക്ലാസുകളിൽ 26 കുട്ടികളും പ്രീ-പ്രൈമറി വിഭാഗത്തിൽ 127 കുട്ടികളെയും ഇന്നലെ സ്കൂളിലേക്ക് വരവേറ്റു.ആകെ 758 കുട്ടികളാണ് ഇപ്പോഴുള്ളത്. പ്രവേശനോത്സവം ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് വി.എൻ.അനീഷ് അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ബിന്ദു അക്ഷരദീപം തെളിച്ചു. വാർഡ് മെമ്പർ എസ്.കൃഷ്ണകുമാർ നവാഗതരെ സ്വാഗതം ചെയ്തു.ഹെഡ്മിസ്ട്രസ് ലീനാ രാജ്,പി.ടി.എ. വൈസ് പ്രസിഡന്റ് പി.എസ്.ബൈജു എന്നിവർ സംസാരിച്ചു.
വെള്ളനാട്:ചാങ്ങ ഗവ.എൽ.പി.എസ് പ്രവേശനോത്സവം വാർഡ് മെമ്പർ എൽ.ആശാമോൾ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് വി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ കെ.ജി.സൂരജ് മുഖ്യാതിഥിയായി.സീനിയർ അസിസ്റ്റന്റ് എം.കെ.ഗീത,വാർഡ് മെമ്പർഎൽ.പി.മായാദേവി,റിട്ട.ഹെഡ്മിസ്ട്രസ് എസ്.ആർ.ഉഷാദേവി,അദ്ധ്യാപിക എസ്.ബിന്ദു എന്നിവർ സംസാരിച്ചു.കുട്ടികളെ രസിപ്പിക്കുന്നതിനായി തങ്കമണി സാമുവലിന്റെ നാടൻപാട്ടും ഉണ്ടായിരുന്നു.
കാട്ടാക്കട:കാട്ടാക്കട കുളത്തുമ്മൽ ഗവ.എൽ.പി സ്കൂളിന്റെ പ്രവേശനോത്സവം ഗ്രാമ ഞ്ചപായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാകുമാരി,ബ്ലോക്ക് പഞ്ചായത്തംഗം വി.ജെയസുനിത,ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.വിജയകുമാർ,റാണി ചന്ദ്ര,പൊട്ടൻകാവ് മണി,മണികണ്ഠൻ നായർ,ഹെഡ്മാസ്റ്റർ സനൽകുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് ആർ.സി.അനിൽ,പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കാട്ടാക്കട:കാട്ടാക്കട കുളത്തുമ്മൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ എസ്.വിജയകുമാർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് മധുസൂധനൻ നായർ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ,ഹെഡ്മാസ്റ്റർ,പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് കുട്ടികൾക്ക് മധുര വിതരണവും നടന്നു.
പൂവച്ചൽ:പൂവച്ചൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം കൃഷിവകുപ്പ് അഡിഷണൽ സെക്രട്ടറി സാബിർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പൂവച്ചൽ സുധീർ അദ്ധ്യക്ഷത വഹിച്ചു.ഐ.എം.ജി അസോസിയേറ്റ് പ്രൊഫ.ഡോ.അനീഷ്യജയദേവ് മുഖ്യാതിഥിയായി.ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പ്രീയ,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ നിഷ,ഹെഡ്മിസ്ട്രസ് ഗീത,എസ്.എം.സി ചെയർമാൻ പ്രദീപ് കുമാർ,അദ്ധ്യാപകർ,പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ....................1).അരുവിക്കര മണ്ഡല തല പ്രവേശനോത്സവം ആര്യനാട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ഫോട്ടോ........2).കാട്ടാക്കട കുളത്തുമ്മൽ ഗവ.എൽ.പി സ്കൂൾ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു