bell

വെള്ളറട: രണ്ട് വർഷങ്ങൾക്ക് ശേഷം വിദ്യാലയങ്ങളിലേക്കെത്തിയ കുരുന്നുകളെ അദ്ധ്യാപകരും നാട്ടുകാരും പി.ടി.എകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് ആഘോഷമായി വരവേറ്റു. മുൻ വർഷത്തേക്കാൾ കൂടുതലായിരുന്നു ഇക്കുറി ഗവ. സ്കൂളുകളിൽ അഡ്മിഷൻ എടുത്ത കുട്ടികളുടെ എണ്ണം.
കീഴാറൂർ ഗവ.എച്ച്.എസ്.എസിൽ സി.കെ.ഹരീന്ദ്രൻ.എം.എൽ എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി. ശ്രീകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എൽ. ശ്രീകല പങ്കെടുത്തു.

കുന്നത്തുകാൽ ഗവ.യു.പി.എസിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ രാഘവൻ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി,വൈസ് പ്രസിഡന്റ് ജി. കുമാർ തുടങ്ങിയവർ സംസാരിച്ചു.

ആനാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.സിന്ധു,അനീഷ്,എസ്.എം.സി ചെയർമാൻ അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി സൗദീഷ് തമ്പി തുടങ്ങിയവർ സംസാരിച്ചു.