
തിരുവനന്തപുരം:കേരള ഹിന്ദി പ്രചാര സഭ നടത്തിയ വിവിധ പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടിയവർക്കുള്ള സമ്മാന വിതരണവും ബിരുദദാന സമ്മേളനവും മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.സഭയുടെ പരമോന്നത ബിരുദമായ സാഹിത്യകലാനിധി കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ഐ.എം.ജി ഡയറക്ടർ കെ.ജയകുമാറിന് നൽകി ആദരിച്ചു.ശ്രേഷ്ഠ ഹിന്ദി പ്രചാരകരായ പി.എസ്.വിജയലക്ഷ്മി,ആലങ്ങാട് കെ.എൻ.സുനിൽ കുമാർ,പി.ബാലകൃഷ്ണൻ,കുമാര പ്രസാദ് എന്നിവർക്കുള്ള അവാർഡുകളും സഭയുടെ ഉന്നത പരീക്ഷകളിൽ വിജയം നേടിയവർക്കുള്ള ട്രോഫികളും നിംസ് മെഡിസിറ്റി ഡയറക്ടർ എം.എസ്.ഫൈസൽഖാൻ വിതരണം ചെയ്തു.ഡോ.എസ്.തങ്കമണി അമ്മ,ടി.കെ.എ.നായർ, എസ്.ഗോപകുമാർ, അഡ്വ.ബി.മധു, ജി.സദാനന്ദൻ എന്നിവർ പങ്കെടുത്തു.