ആറ്റിങ്ങൽ: കോരാണി ഡോ. അംബേദ്കർ മെമ്മോറിയൽ യു.പി.എസിലെ പ്രവേശനോത്സവം മുദാക്കൽ ഗ്രാമപ‍ഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉദ്ഘാടനം ചെയ്തു. മുദാക്കൽ റാഫിയുടെ മാജിക് ഷോയും നടന്നു. തോന്നയ്ക്കൽ ഗവ. ഹയർസെക്കൻ‌‌ഡറി സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം കെ. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. കഥകളി നടൻ മാർഗി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഇളമ്പ ഗവ.ഹയർ സെക്കൻ‌ഡറി സ്കൂൾ പ്രവേശനോത്സവം വി.ശശി ഉദ്ഘാടനം ചെയ്തു. മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു യൂണിഫോമും പഠനോപകരണവും വിതരണം ചെയ്തു. ആറ്റിങ്ങൽ ലിറ്റിൽ ബീസ്‌ പ്രീസ്‌കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ മണലെഴുത്ത് ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്‍. കുമാരി നിർവഹിച്ചു.അഡ്വ.എ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. അവനവഞ്ചേരി ഗവ. എൽ.പി.എസിലെ പ്രവേശനോത്സവം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു ഉദ്ഘാടനം ചെയ്തു. ഡോ. എസ്. ഭാസിരാജ് അദ്ധ്യക്ഷത വഹിച്ചു.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ പ്രവേശനോത്സവം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി ഉദ്ഘാടനം ചെയ്തു.