cov

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് വർദ്ധനവ്. ഇന്നലെ 1370 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച 2338 പേരിൽ പകുതിയോളവും കേരളത്തിലാണ്. നാല് മരണവും റിപ്പോർട്ട് ചെയ്തു. 644 പേർ രോഗമുക്തി നേടി.

സംസ്ഥാനത്ത് ഏറ്റവുമധികം രോഗികൾ എറണാകുളം ജില്ലയിലാണ്. എറണാകുളത്ത് ഇന്നലെ 463 പേർക്ക് രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം ( 239) കോട്ടയം (155) തൃശ്ശൂർ (118) കോഴിക്കോട് (107) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ രോഗബാധ.രോഗബാധ ആയിരം കടന്നിട്ടും വിശദാംശങ്ങൾ ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടില്ല. എന്നാൽ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.