മുടപുരം :സി.പി.ഐ അഴൂർ ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് നടന്ന കുടുംബയോഗം വി .ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.സതീശൻ അദ്ധ്യക്ഷത വഹിച്ചു.കവിത സന്തോഷ്,ഡി.റ്റൈറ്റസ്, വിജയൻ തമ്പി,തോന്നയ്ക്കൽ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി. റ്റൈറ്റസ്, അസിസ്റ്റ്ന്റ് സെക്രട്ടറി തോന്നയ്ക്കൽ രാജേന്ദ്രൻ,കവിത സന്തോഷ്,ടി.സുനിൽ,വിജയൻ തമ്പി എന്നിവർ സംസാരിച്ചു.എ.സി.അജയനെ സെക്രട്ടറിയായും അനിഷിനെ അസിസ്റ്റന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.