
കുറ്റ്യാടി : ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവുമായിരുന്ന കായക്കൊടി പരപ്പുമ്മൽ കുഞ്ഞബ്ദുള്ള മാസ്റ്റർ (88) നിര്യാതനായി. ഭാര്യ: തൂവ്വേന്റവിട ബീവി (ഊരത്ത് കുറ്റ്യാടി). മക്കൾ: ജമീല, സുലൈഖ, ഹാജറ, സാജിദ് (ഷാർജ ഇലക്ട്രിസിറ്റി), സാബിറ. മരുമക്കൾ: കളത്തിൽ അബ്ദുൽ ഹമീദ് (വാണിമേൽ), എട്ടുതെങ്ങിൽ മുഹമ്മദ് കോയ (വെള്ളിയൂർ) കൊളക്കണ്ടത്തിൽ ബഷീർ (പാറക്കടവ്, പാൻഗൾഫ് ഫർണിച്ചർ ദുബയ് ), ഒതിയോത്ത് ചക്കര അബ്ദുൽ ഗഫൂർ (കുറ്റ്യാടി, വളയന്നൂർ), താഴെവടക്കേടത്ത് ജസീറ (ചെമ്മരത്തൂർ).