ukl

ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ബിജു അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ബി.സുരേന്ദ്രനാഥ്,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ശേഖരൻ,ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ.എസ്.ലാൽ,വാർഡ് മെമ്പർ ടി.ജയരാജ്,ഉഴമലയ്ക്കൽ ശാഖ സെക്രട്ടറി സി.വിദ്യാധരൻ,ഹെഡ്മിസ്ട്രസ് ജി.ലില്ലി,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ വി.എസ്.ശ്രീലാൽ പി.ടി.എ വൈസ് പ്രസിഡന്റ് എസ്.എൻ.ബിജു സ്റ്റാഫ് സെക്രട്ടറി ടി.അനിൽകുമാർ,അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.